വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം

Last updated on November 12th, 2021 at 04:07 am

 How to download WhatsApp status video on your smartphone

വാട്ട്‌സ്ആപ്പ് മെസ്സേജിങ് ആപ്പ് എന്ന നിലയിൽ നിന്നും വളർന്ന് ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും പങ്കിടാനും പേയ്‌മെന്റുകൾ നടത്താനും കഴിയുന്ന വിധത്തിൽ ആയിരിക്കുന്നു.

മെറ്റായുടെ ഉടമസ്ഥതയിൽ ഉള്ള ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ പോലെ വാട്ട്‌സ്ആപ്പിലും 24 മണിക്കൂർ ദൈർഘ്യമുള്ള സ്റ്റോറികൾ പങ്കുവയ്ക്കാനാകുമെന്നതും, മറ്റുള്ളവരുടെ സ്റ്റാറ്റസ് കാണുവാനും ഷെയർ ചെയ്യുവാനും ഉള്ള ഓപ്ഷൻസും, വാട്ട്‌സ്ആപ്പിനെ ഒരു മെസ്സഞ്ചർ എന്ന നിലയിൽ നിന്നും ഒരു സോഷ്യൽ മീഡിയ തലത്തിലേക്ക് ഉയർത്തുന്നു എന്ന് നിസ്സംശയം പറയാം.

നമ്മുടെ സ്റ്റാറ്റസ് ടാബിൽ നമ്മുടെ സുഹൃത്തുക്കൾ പങ്കുവയ്ക്കുന്ന സ്റ്റാറ്റസുകൾ കാണുകയും നമ്മുടെ സ്റ്റാറ്റസ് ആരൊക്കെ കണ്ടു എന്ന് അറിയാൻ സാധിക്കുന്നതും ഒക്കെ എല്ലാവരും ഉപയോഗിക്കുന്ന ഓപ്ഷൻ ആണ്.

മലയാളം കലണ്ടർ 2022 ഡൗൺലോഡ് ലിങ്ക് കാണുക

മറ്റുള്ളവർ ഇടുന്ന ഇമേജ് സ്റ്റാറ്റസ് നമുക്ക് ഇഷ്ട്ടപ്പെട്ടാൽ സ്ക്രീൻ ഷോട്ട് എടുത്തു വയ്ക്കാവുന്നതാണ്. എന്നാൽ മിക്കവാറും എല്ലാവരും തന്നെ വീഡിയോ സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാൻ ഓപ്ഷൻ ഉണ്ടായിരുന്നേൽ നന്നായിരുന്നു എന്ന ചിന്താഗതിക്കാർ ആണ്.

സുഹൃത്തുക്കൾ ഇടുന്ന വീഡിയോ സ്റ്റാറ്റസ് നേരിട്ട് ഡൌൺലോഡ് ചെയ്യാൻ വഴികൾ ഇല്ല എന്നതുകൊണ്ട് പലപ്പോഴും നമുക്ക് ഇഷ്ട്ടപ്പെട്ട വീഡിയോ സ്റ്റാറ്റസ് സേവ് ചെയ്യുന്നതിന് പല തേർഡ് പാർട്ടി അപ്പുകളെയും ആശ്രയിക്കേണ്ടിവരുന്നു.

 വീഡിയോ സ്റ്റാറ്റസ് എങ്ങനെ സേവ് ചെയ്യാം?

ആൻഡ്രോയിഡ് മൊബൈലിൽ വീഡിയോ സ്റ്റാറ്റസ് സേവ് ചെയ്യുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി.

സ്റ്റെപ് 1 : ആദ്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Files by Google (https://play.google.com/store/apps/details?id=com.google.android.apps.nbu.files) എന്ന ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.

Files by Google app android

 

ആൻഡ്രോയിഡ് ഫോണുകളിൽ ഫയലുകൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കുന്ന ഗൂഗിളിന്റെ ഫ്രീ ആപ്പ് ആണ് ഫയൽസ് ബൈ ഗൂഗിൾ.

ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മൊബൈലിൽ നിന്നും ഫയലുകൾ വേഗത്തിൽ സെർച്ചുചെയ്യാനും, വേണ്ടാത്ത ഫയലുകൾ തരം തിരിക്കാനും, ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്തു മൊബൈലിൽ സ്റ്റോറേജ് സ്പേസ് ഉണ്ടാക്കി എടുക്കാനും ഒക്കെ നമ്മെ സഹായിക്കും. അതോടൊപ്പം ഓഫ്‌ലൈൻ ആയി ഫയലുകൾ കൈമാറ്റം ചെയ്യാനും ഈ ആപ്പ് വഴി സാധിക്കും.

ഇവിടെ നമുക്ക് വാട്ട്‌സ്ആപ്പ് വീഡിയോ സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാനും ഇത് ഉപയോഗിക്കാനാകും.

എങ്ങനെ എന്ന് നോക്കാം

സ്റ്റെപ് 2 : Files by Google ആപ്പ് നിങ്ങളുടെ മൊബൈലിൽ തുറക്കുക. അതിനുശേഷം ആപ്പിന്റെ മുകളിൽ ഇടത് കോണിലുള്ള മെനു ഐക്കണിൽ ടാപ്പ് ചെയ്യുക.

സ്റ്റെപ് 3: അടുത്തതായി സെറ്റിങ്‌സ് മെനു തുറന്നു ‘Show Hidden Files’ എന്ന ഓപ്ഷൻ ഓണാക്കുക. ഇത് പുതുതായി ഇൻസ്റ്റാൾ ചെയ്തപ്പോൾ ഓഫ് ആയിരിക്കും. ‘Show Hidden Files’ എന്ന ഓപ്ഷൻ യെസ് ആക്കാൻ അതിൽ ഒന്ന് ടാപ്പ് ചെയ്താൽ മതിയാകും.

Show hidden files settings Files by Google App

സ്റ്റെപ് 4: ഇനി നിങ്ങളുടെ മൊബൈലിലെ ഫയൽ മാനേജർ തുറക്കുക. അവിടെ നിന്നും ഇന്റേണൽ സ്റ്റോറേജ് തുറന്ന് വാട്ട്‌സ്ആപ്പ് ഫോൾഡർ കണ്ടുപിടിക്കുക. നിങ്ങളുടെ ഫോണിന്റെ മോഡലിനനുസരിച്ചു ഇത് വ്യത്യസ്തമായിരിക്കും.

സ്റ്റെപ് 5: വാട്ട്‌സ്ആപ്പ് ഫോൾഡർ കാണുന്നില്ല എങ്കിൽ ഇന്റേണൽ സ്റ്റോറേജിൽ ആൻഡ്രോയിഡ് എന്ന ഫോൾഡർ സെർച്ച് ചെയ്യുക. അതിൽ മീഡിയ (media ) എന്ന ഫോൾഡർ തുറന്നാൽ വാട്ട്‌സ്ആപ്പ് ഫോൾഡർ കാണാനാകും.

വാട്ട്‌സ്ആപ്പ് മീഡിയ ഫയലുകളും ബാക്കപ്പ് ഫയലുകളും മറ്റും ഈ ഫോൾഡറിൽ ആണ് സൂക്ഷിച്ചു വയ്ക്കുന്നത്.

അതിൽ നിന്നും (ആൻഡ്രോയിഡ്->മീഡിയ->കോം.വാട്ട്‌സ്ആപ്പ്->വാട്ട്‌സ്ആപ്പ്->മീഡിയ ) മീഡിയ ഫോൾഡർ തുറക്കുക.അപ്പോൾ നിങ്ങൾക്ക് Statuses എന്ന ഒരു ഫോൾഡർ കാണാനാകും.

 

How to download WhatsApp status video on your smartphone

ടാപ്പ് ചെയ്തിട്ട് അല്പസമയം കാത്തുനിൽക്കണം. വാട്ട്‌സ്ആപ്പ് മീഡിയ ഫയലുകൾ തുറന്നു വരുന്നതിനു അൽപ സമയം എടുക്കും.

സ്റ്റെപ് 6: നിങ്ങൾ കണ്ട സ്റ്റാറ്റസുകൾ ഒക്കെ ഈ ഫോൾഡറിൽ കാണാനാകും. അതിൽനിന്നും നിങ്ങൾക്ക് വേണ്ട വീഡിയോ സ്റ്റാറ്റസ് കോപ്പി ചെയ്യുക. അത് ഫയൽ മാനേജറിൽ നിങ്ങൾക്ക് വേഗം എടുക്കാൻ പറ്റുന്ന ഫോൾഡറിലേക്കു പേസ്റ്റ് ചെയ്യുക.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇരുപത്തിനാലു മണിക്കൂർ നേരത്തേയ്ക്ക് മാത്രമേ മുൻപ് കണ്ട വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഫോൾഡറിൽ കാണുകയുള്ളു. അതുകൊണ്ട് എത്രയും വേഗം നിങ്ങൾക്ക് വേണ്ട സ്റ്റാറ്റസ് മെസ്സേജുകൾ വീഡിയോ ആയാലും ഇമേജുകൾ ആയാലും കോപ്പി ചെയ്തു മാറ്റണം.

ഒരിക്കൽ അവ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഫോൾഡറിൽ നിന്നും കോപ്പി ചെയ്തു മാറ്റിക്കഴിഞ്ഞാൽ പിന്നെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അവ ഉപയോഗിക്കാനാകും.

കൂടുതൽ വാട്ട്സ്ആപ്പ് ടിപ്പുകൾക്കും ടെക് ലോകത്തെ വിശേഷങ്ങൾക്കുമായി ഞങ്ങളുടെ ഫേസ്ബുക് പേജ് ഫോളോ ചെയ്യുക. കൂട്ടുകാർക്ക് ഷെയർ ചെയ്യുക.

Read Also: പ്രധാനപ്പെട്ട സന്ദേശങ്ങൾ വാട്ട്‌സ്ആപ്പിൽ എങ്ങനെ സേവ് ചെയ്യാം?

Attachments

Related Post

thumbnail
hover

വാട്ട്സ്ആപ്പിൽ താല്പര്യം ഇല്ലാത്ത ഗ്രൂപ്പുകളിലെ മെസ്സേജുകൾ എങ്ങനെ...

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സ...

thumbnail
hover

പ്രധാനപ്പെട്ട സന്ദേശങ്ങൾ വാട്ട്‌സ്ആപ്പിൽ എങ്ങനെ സേവ് ചെയ്യാം?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സ...

thumbnail
hover

How to Generate Kotak Debit Card...

For Kotak Mahindra ATM Pin Generation, you can use the Instant Pin generation online option provided by the Kotak Mahindra Bank, without vis...

Leave us a comment