Site icon Admeonline Tips and Tricks Blog

വാട്ട്സ്ആപ്പിൽ താല്പര്യം ഇല്ലാത്ത ഗ്രൂപ്പുകളിലെ മെസ്സേജുകൾ എങ്ങനെ ഒഴിവാക്കാം

Please Share

Last updated on March 29th, 2022 at 08:36 am


ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് പ്ലാറ്റ് ഫോം ആയ വാട്ട്സ്ആപ്പ് ഓരോ ദിവസവും പുതിയ പുതിയ അപ്ഡേറ്റുകൾ ആണ് അവതരിപ്പിക്കുന്നത്. വാട്ട്സ്ആപ്പിൻറെ ഏറ്റവും പുതിയ അപ്ഡേറ്റ് ഒരു പക്ഷേ നിങ്ങൾക്ക് വലിയ ഉപകാരം ആകും. അത് എന്താണെന്ന് നോക്കാം.

വാട്ട്സ്ആപ്പിൽ ഗുഡ് മോർണിംഗ് സന്ദേശങ്ങൾ അയച്ചു ശല്യപ്പെടുത്തുന്ന ഒരു സുഹൃത്ത് ഉണ്ടോ നിങ്ങൾക്ക്? ദിവസവും രാവിലെ ഗുഡ് മോർണിംഗ് മെസ്സേജ് മാത്രം അയച്ചു മറ്റു മെസ്സേജുകൾ പതിവായി അയക്കാത്ത ആ സുഹൃത്തിനെ, വാട്ട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യാതെ, മെസ്സേജ് മാത്രം തടയാൻ നിങ്ങൾക്കു സാധിക്കും. അതോടൊപ്പം നിങ്ങൾക്കു താല്പര്യം ഇല്ലാത്ത ഗ്രൂപ്പുകളിലെ മെസ്സേജുകളും ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആകാതെ ഇങ്ങനെ തടയാൻ കഴിയും.

മലയാളം കലണ്ടർ 2022 ഡൗൺലോഡ് ലിങ്ക് കാണുക

മെറ്റാ ഉടമസ്ഥയിൽ ഉള്ള വാട്ട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്ന ആർക്കൈവു ചാറ്റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ശല്യം എന്ന് തോന്നുന്ന ആളുകളെയും ഗ്രൂപ്പുകളെയും ആർക്കൈവു ചെയ്ത് നിങ്ങളുടെ വാട്ട്സ്ആപ്പിൻറെ ഇൻബോക്സിൽ നിന്നും, അത്തരം മെസ്സജുകളെ, അവർ അറിയാതെ തന്നെ അകറ്റി നിർത്താനാകും. ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആകേണ്ട, ആരെയും ബ്ലോക്കും ചെയ്യേണ്ട.

കൊള്ളാം അല്ലേ!

 ആർക്കൈവു ചാറ്റ് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

സ്റ്റെപ് 1 : ഗൂഗിൾ പ്ലെയ്സ്റ്റോറിൽ പോയി നിങ്ങളുടെ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക.

സ്റ്റെപ് 2 : അതിനുശേഷം വാട്ട്സ്ആപ്പ് തുറന്ന് നിങ്ങൾക്ക് ശല്യം എന്ന് തോന്നുന്ന കോണ്ടാക്ടുകളും ഗ്രൂപ്പുകളും സെലക്ട് ചെയ്യുക. സെലക്ട് ചെയ്യാനായി ഗ്രൂപ്പിന്റെയോ ആളുകളുടെയോ പേര് ഒന്ന് അൽപ്പനേരം അമർത്തിപ്പിടിച്ചാൽ മതിയാകും.

സ്റ്റെപ് 3 : ഇപ്പോൾ നിങ്ങളുടെ വാട്ട്സ്ആപ്പ് സ്‌ക്രീനിന്റെ മുകൾ ഭാഗത്തു ആർക്കൈവു ചാറ്റ് എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ അമർത്തുക.

അപ്പോൾ നിങ്ങൾ സെലെക്റ്റ് ചെയ്തിരിക്കുന്ന അത്രയും എണ്ണം ചാറ്റ് ആർക്കൈവുട് എന്ന മെസ്സേജ് കാണാനാകും .

പേടിക്കേണ്ട നിങ്ങൾക്ക് ഏതു സമയത്തും ആർക്കൈവു ചെയ്ത ചാറ്റിനെ (വ്യക്തികളെയോ ഗ്രൂപ്പിനെയോ ) തിരികെ നിങ്ങളുടെ വാട്ട്സ്ആപ്പ് ഇൻബോക്സിലേക്കു തിരികെ കൊണ്ടുവരാനാകും.

Read Also: വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം

ഇനി ആർക്കൈവു ചെയ്ത ചാറ്റിനെ തിരികെ കൊണ്ടുവരുന്നത് എങ്ങനെ എന്ന് നോക്കാം.

 ആർക്കൈവു ചെയ്ത ചാറ്റിനെ തിരികെ കൊണ്ടുവരുന്നത് എങ്ങനെ

സ്റ്റെപ് 1 : വാട്ട്സ്ആപ്പ് തുറക്കുമ്പോൾ ഏറ്റവും മുകളിലായി ( അവസാനം വന്ന ചാറ്റുകൾക്കും, കോണ്ടാക്ടുകൾക്കും മുകളിലായി Archived എന്ന് കാണാം.

അതിൽ ടാപ്പ് (അമർത്തുക ) ചെയ്യുക .അപ്പോൾ നിങ്ങൾക്കു ആർക്കൈവു ചെയ്തിരിക്കുന്ന കോണ്ടാക്ടുകളും ഗ്രൂപ്പുകളും കാണാൻ സാധിക്കും. അതിൽ ഏതു കോണ്ടാക്ടിന്റെ മെസ്സേജ് ആണോ വായിക്കേണ്ടത്, അതിൽ ടാപ്പ് ചെയ്യുക. അപ്പോൾ അവർ അയച്ച എല്ലാ മെസ്സേജുകളും കാണാൻ സാധിക്കും.

ഇനി നിങ്ങൾ സെലെക്റ്റ് ചെയ്തിരിക്കുന്ന കോണ്ടാക്ടിനെയോ ഗ്രൂപ്പിനെയോ ആർക്കൈവു ചാറ്റ് ലിസ്റ്റിൽ നിന്നും മാറ്റാൻ, ഏറ്റവും മുകളിൽ വലതു വശത്തു മൂന്നു ഡോട്ടുകളുടെ അടുത്തുള്ള unarchive ബട്ടണിൽ അമർത്തുക. ഇനി മുതൽ നിങ്ങൾക്കു അവർ അയക്കുന്ന മെസ്സേജുകൾ നേരിട്ട് വാട്ട്സ്ആപ്പ് തുറക്കുമ്പോൾ തന്നെ കാണാൻ സാധിക്കും .

നിങ്ങൾക്ക് താല്പര്യം ഇല്ലാത്ത ഗ്രൂപ്പുകളും മറ്റും ആർക്കൈവു ചെയ്ത് അവയുടെ ശല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകളിൽ നിന്നും ഒഴിവാകാൻ സാധിക്കും.

കൂടുതൽ വാട്ട്സ്ആപ്പ് ടിപ്പുകൾക്കും ടെക് ലോകത്തെ വിശേഷങ്ങൾക്കുമായി ഞങ്ങളുടെ ഫേസ്ബുക് പേജ് ഫോളോ ചെയ്യുക. കൂട്ടുകാർക്ക് ഷെയർ ചെയ്യുക.

 പ്രധാനപ്പെട്ട സന്ദേശങ്ങൾ വാട്ട്‌സ്ആപ്പിൽ എങ്ങനെ സേവ് ചെയ്യാം?

Exit mobile version